Saturday, October 10, 2020

ശോഭന എന്നും മറക്കാനാവാത്ത ഒരു അഭിനേത്രി ആണ്

ശോഭന എന്നും മറക്കാനാവാത്ത  ഒരു അഭിനേത്രി ആണ് 


മലയാളം സിനിമയിൽ വളരെ ചെറുപ്പത്തിൽ കടന്നു വന്ന ഒരു അഭിനേത്രിയാണ്  ശോഭന .1984 ൽ  ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്നസിനിമയിൽ കൂടി യാണ്  ശോഭന കടന്നു വന്നത് .ഇത്തിരിപ്പൂവേ ചുവന്ന പൂവേ ,കാണാമറയത്ത് ആനി സിനിമകളിൽ കൂടി അഭിനയിച്ചു .മണിച്ചിത്രത്താഴ്,മിത്ര് മൈ ഫ്രണ്ട്  എന്നീ സിനിമകളിൽ കൂടി 2 ദേശീയ അവാർഡുകൾ  ലഭിച്ചു.മലയാളം ,തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് എന്നീ  ഭാഷകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട് .ശോഭന അഭിനേത്രി എന്നതിനെകാൾ  ഒരു നർത്തകി കൂടിയാണ് .ചിത്ര വിശ്വേശ്വരൻ, പത്മാ Amazon Business Exclusive Deals സുബ്രഹ്മണ്യം എന്നിവരുടെ ശിക്ഷണത്തിൽ  ശോഭന നല്ലൊരു നർത്തകി ആയി മാറി.കലാർപ്പണ എന്ന നിർത്ത വിദ്യാലയത്തിൻറ്റെ സ്ഥാപക കൂടിയാണ് ശോഭന.

  മലയാളം സിനിമയിലെ എക്കാലത്തെയും നല്ല സിനിമയായ മണിച്ചിത്രത്താഴ് ശോഭനയുടെ  അഭിനയ ജീവിതത്തിലെ  ഒരു നാഴിക കല്ലായിരുന്നു . ഈ  സിനിമയിൽ ശോഭന നാഗവല്ലിയായി ജീവിക്കുകയായിരുന്നു .നാഗവല്ലിയുടെ  എല്ലാ അന്തസത്തയും  ഉൾക്കൊണ്ടാണ് ശോഭന അഭിനയിച്ചത് .ഗംഗയും നാഗവല്ലിയും .ഗംഗയിൽ നിന്നും നാഗവള്ളിയിലേക്കുള്ള മാറ്റം വളരെ അനായാസം അവതരിപ്പിക്കാൻ ശോഭനക്ക് കഴിഞ്ഞു .ശോഭന അഭിനയിച്ച സിനിമകളൊക്കയും ഹിറ്റുകളായിരുന്നു ,ശോഭന മമ്മുട്ടി ,ശോഭന മോഹൻലാൽ ,ശോഭന ജയറാം ഇതൊക്കെ ഹിറ്റ്‌ ജോഡികളായിരുന്നു .
   1970  മാർച്ച് 21 ന്  ശോഭന കേരളത്തിൽ ജനിച്ചു .കുട്ടി കാലം തൊട്ടു ശോഭന ഭരതനാട്യം അഭ്യസിച്ചു പോന്നു .അന്നത്തെ പ്രശസ്ത നർത്തകിമാരും അഭിനേത്രിമാരുമായ ലളിത പത്മിനി മാരുടെ സഹോദര പുത്രി കൂടിയാണ് ശോഭന .സുകുമാരി ,നടൻ വിനീത്  ഇവർ ശോഭനയുടെ  ബന്ധുക്കൾ കൂടിയാണ് .വരനെ ആവിശ്യമുണ്ട്  എന്ന സിനിമയിലൂടെ  ശോഭന  വീണ്ടുമൊരു തിരിച്ചു വരവ് നടത്തി .വളരെ നല്ലഒരു കഥാ പത്രമായിരുന്നു  ആ സിനിമയിലുള്ളത് . 230 ത്  സിനിമയിൽ  കൂടുതൽ  ശോഭന അഭിനയിച്ചിട്ടുണ്ട്  ഇതിൽ കുടുതലും മലയാളസിനിമയാണ് . ബാലചന്ദ്രമേനോൻ മലയാള സിനിമക്ക് നൽകിയ മുത്താണ് ശോഭന 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ നൽകി ശോഭനയെ ആദരിച്ചു .എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട്  ശോഭനക്ക് ഡോക്ടറേറ്റ്   നൽകി 

Thursday, September 10, 2020

സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാർ

സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാർ 


ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്  രാജാവിൻറെ മകൻ  എന്ന സിനിമയുടെ  വില്ലനായി കടന്നുവന്ന്  പിന്നീട് നായകനായി മലയാള സിനിമയിൽ 3 സൂപ്പർസ്റ്റാറുകളിൽ  ഒരാളായി തിളങ്ങി നിന്നു സുരേഷ് ഗോപി .തലസ്ഥാനം എന്നാ സിനിമയികുടി യാണ്  സുരേഷ് ഗോപിക്ക്  ഒരു വഴിത്തിരിവുണ്ടായത് .പിന്നീട് ഏകലവ്യൻ , കമ്മീഷണർ എന്ന സിനിമകളിൽ കൂടി പ്രശസ്തിയുടെ കൊടുമുടിയിലെത്തി .കമ്മീഷണർ എ ന്നാസിനിമയികുടിയാണ്  സൂപ്പർസ്റ്റാറായത് . എന്നാൽ പിന്നീടുള്ള  സിനിമകളെല്ലാം ഒരേ തരത്തിലുള്ള സിനിമകളായിരുന്നു . അത്  അദ്ദഹത്തിൻറ്റെ  തിളക്കത്തെ തല്ലു കുറച്ചു കളഞ്ഞു . എന്നാൽ കളിയാട്ടം പോലുള്ള സിനിമകൾ അദ്ദഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു .സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ ഐ.പി.എസ്.എന്ന കഥാപാത്രം ഒരിക്കലും പ്രക്ഷക മനസിൽ നിന്നും മഞ്ഞു പോകില്ല .അത് പോലുള്ള നല്ല കഥാപാത്ര ങ്ങളാണ് ലേലം,  വാഴുന്നോർ, പത്രം എന്നീ സിനിമകളിൽ ഉള്ളത് .അദ്ദഹത്തിൻറ്റെ  ചടുലമായ സംഭാഷണം  ഒരു പ്രത്യകതയാണ്  ഇതും വളർച്ചക്ക് കാരണമാണ് 

  ഗോപിനാഥൻ- ജ്ഞാനലക്ഷ്മി ദമ്പതികളുടെ മകനായി  1956 ജൂൺ 26 ന്  കൊല്ലത്തു ജനിച്ചു . ചലച്ചിത്ര  വിതരണമായിരുന്നു അച്ഛന് .സുരേഷ് ഗോപിയുടെ  ഭാര്യരാധിക ഒരു ഗായികകൂടിയാണ് .രാധിക ആറന്മുള പൊന്നമ്മയുടെ പേരമകളാണ് .ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്   എന്നിവരാണ്  മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൾ  ലക്ഷ്മി ഒരു അപകടത്തിൽ മരിച്ചു പോയി .കുറച്ചുനാൾ അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിന്നങ്കിലും  വീണ്ടും വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ കൂടി തിരിച്ചു വന്നു . വളരെ നാളുകൾക്കു ശേഷം ശോഭനയുടേയും ഒരു തിരിച്ചുവരവായിരുന്നു ഈ സിനിമ .സുരേഷ് ഗോപിയെ  2016 ൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തു . കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കോട്ടയം അച്ചായനായി എത്തുന്ന സിനിമയാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതുതായി പുറത്തു വരാനായുള്ളതു .ഇതു സുരേഷ് ഗോപി യുടെ കരിയറിനെ തന്നെ മാറ്റി മറിക്കും .സുരേഷ് ഗോപി നല്ല ജീവ കാരുണ്യാ പ്രവർത്തകനാണ്.  ജീവ കാരുണ്യാ പ്ര വർത്തനത്തിൽ അദ്ദേഹം നല്ല താൽപര്യമാണ് .അദ്ദേഹം  നല്ല ഒരു മനുഷ്യ സ്‌നേഹിയാണ് 

Wednesday, September 9, 2020

നമ്മുടെ മനസ്സിൽ നിന്നും മായാത്ത പ്രേം നസീർ

നമ്മുടെ മനസ്സിൽ നിന്നും മായാത്ത പ്രേം നസീർ
1952 ൽ മരുമകൾ എന്ന സിനിമയിൽ  കൂടി  മലയാളത്തിൻറ്റെ നിത്യഹരിതനായകൻ മലയാള സിനിമാ രംഗത്തേക്ക് രങ്ഗപ്രേവേശം  ചെയ്തു .  പ്രേംനസീറിൻറ്റെ  കഥാപാത്രങ്ങൾ എല്ലാം തന്നെ ആ കാലങ്ങളിൽ പുരുഷ സങ്കൽപ്പതിൻറ്റെ പ്രതികങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നു .പ്രേംനസീർ മലയാളം തമിഴ് കന്നഡ താലുങ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് .ഏറ്റവും കൂടുതൽ സിനിമയിൽ നായകനായി അഭിനയിച്ച ക്രഡിറ്റ്  പ്രേംനസീന്  തന്നെയാണ് .അത്  കവരാൻ വേറൊരു നടൻ ഇതു വരെ ജനിച്ചിട്ടില്ല . ഏറ്റവും കൂടുതൽ നായികമാരുടെ കൂടെ അഭിനയിച്ച നായകൻ പ്രേംനസീർ തന്നെയാണ് .1951 ൽ ത്യാഗസീമ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും  ആ  സിനിമ പുറത്തു വന്നില്ല . ത്യാഗസീമ പുറത്തു വന്നിരുന്നങ്കിൽ  ത്യാഗസീമ ആകുമായിരുന്നു  പ്രേംനസീറിൻറ്റെ ആദ്യ സിനിമ .1983  ൽ പ്രേംനസീന്   പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .  ഇന്ത്യൻ സിനിമ നൂറു  വർഷം തികയുന്ന  ആഘോഷത്തിനോടനുബന്ധിച്ച് 2013  ൽ  പുറത്തിറക്കിയ 50 പേരുടെ സ്റ്റാബുകളിൽ മലയാളത്തിൽ  നിന്ന്  നസീറിന്റെ ചിത്രം മാത്രമാണ് .

   1926  ഏപ്രിൽ 7 ന്    ഷാഹുൽ ഹമീദ്  അസുമ ബീവി ദമ്പതികളുടെ  മകനായി തിരുവിതാംകൂറിലെ ചിറയൻകീഴ്  എന്ന  സ്ഥലത്തു   പ്രേം നസീർ ജനിച്ചു. എന്നാൽ പ്രേംനസീറിൻറ്റെ അമ്മ  വളരെ  ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി . അദ്ദേഹം  വിദ്യാഭ്യാസം പൂർത്തിയാക്കി കഴിഞ്ഞപ്പഴേക്കും  ഒരു നല്ല നാടക നടനായി മാറിക്കഴിഞ്ഞിരുന്നു .അബ്ദുൾ ഖാദർ എന്നാണ് പ്രേംനസീറിൻറ്റെ ശെരിക്കുള്ള പേര് എന്നാൽ വിശപ്പിന്റെ വിളി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തിക്കുറിശ്ശിയാണ് അദ്ദേഹത്തിന്റെ പേര്  നസീർ മാറ്റിയത് . പിന്നീട്       
  അദ്ദേഹം  ഇന്ത്യൻ സിനിമയുടെ  തന്നെ സൂപ്പർ താരം ആയി  മാറി . പ്രേംനസീർ ഹബീബാ ബീവിയാണ്  വിവാഹം കഴിച്ചത് . ഷാനവാസ് ലൈല  റസിയ റീത്ത എന്ന 4 മക്കളാണ്  പ്രേംനസീറിന് ഉണ്ടായിരുന്നത് .1989 ജനുവരി 16 ന്  സൂപ്പർ താരം പ്രേംനസീർ ഈ  ലോകത്തോട്  വിട പറഞ്ഞു .പ്രേംനസീർ വലിയൊരു മനുഷ്യ സ്‌നേഹിയായിരുന്നു .അദ്ദേഹം  ഇന്നും മനുഷ്യ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .

Monday, September 7, 2020

പ്രിയപ്പെട്ട മോഹൻലാൽ അന്ന് തൊട്ടു ഇന്ന് വരെ

പ്രിയപ്പെട്ട മോഹൻലാൽ അന്ന് തൊട്ടു ഇന്ന് വരെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ വില്ലൻ വേഷത്തിലൂടെ മലയാളികളെ രസിപ്പിച്ച മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു .എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന സിനിമ ആണ് മോഹൻലാലിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് .1986  തൊട്ട് 1995 വരെ ഉള്ള കാലഘട്ടം മോഹൻലാലിന് അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി സിനിമകളിൽ  അഭിനയിക്കാൻ സാധിച്ചു .ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട്സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച സിനിമക്ക്  മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു .എന്നാൽ രാജാവിന്റെ മകൻ‍ എന്ന ചിത്രം മോഹൻലാലിന് സൂപ്പർ താര പദവി നേടിക്കൊടുത്തു .ഈ സിനിമയിലൂടെ മോഹൻലാലിന് ദാരാളം ആരാധകരെ നേടിക്കൊടുത്തു .ഈ സിനിമ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിലകൊള്ളുന്നു .മോഹൻലാലിൻറ്റെ അഭിനയം എന്നും മറ്റുള്ളതിൽ നിന്നും വത്യസ്തമായി നിലകൊള്ളുന്നു .മോഹൻലാലിൻറെ സിനിമ എന്നും ആളുകൾക്ക് പ്രിയപെട്ടതാകുന്നു .മോഹൻലാലിൻറ്റെ ഓരോ സിനിമ ഇറങ്ങുബോഴും പ്രേക്ഷകർ അതു നെഞ്ചിലേറ്റിയിട്ടുണ്ട് .40 തിൽ അധികം വർഷമായി മലയാളം സിനിമാ ഫെൽഡിൽ ഇത്രയും ആരാധക വൃന്തമുള്ള വേറൊരു നടാനുമില്ല .അത്രയും അധികമായി ആളുകളുടെ മനസ്സിൽ കുടിയേറി കഴിഞ്ഞു മോഹൻലാൽ .ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ വിലയേറിയ താരമായി മാറി .മലയാളം ,തമിൾ ,കന്നഡ ,തെലുങ്ക് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ അഭിനയിച്ചു കഴിഞ്ഞു .മോഹൻലാൽ പിന്നണി ഗാന മേഖലയിലും തൻറെ പ്രാവണ്യം തെളിയിച്ചു .മോഹൻലാൽ അഭിനയിച്ച സിനിമകൾ 

   1960 മേയ് 21-നു വിശ്വനാഥൻ - ശാന്താകുമാരി ദമ്പതികളുടെ  രണ്ടാമത്തെ പുത്രനായി ജനിച്ചു .മോഹൻലാലിൻറ്റെ കുട്ടിക്കാലംതൊട്ടു വളർന്നതും പഠിച്ചതും എല്ലാം  തിരുവനന്തപുരത്തായിരുന്നു .1988 ഏപ്രിൽ 28 ന്  ആയിരുന്നു മോഹൻലാലിൻറ്റെ യും സുചിത്രയുടേയും  വിവാഹം.വിസ്മയ ,പ്രേണവ ഇവരാണ് മോഹൻലാലിൻറ്റെ 2 മക്കൾ . മോഹൻലാലിന് 2 തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .മോഹൻലാലിനെ പത്മശ്രീ പുരസ്കാരവും,പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട് .

മമ്മൂട്ടി ഇന്നും മമ്മൂട്ടി തന്നെ സൂപ്പർ നായകൻ

മമ്മൂട്ടി ഇന്നും മമ്മൂട്ടി തന്നെ സൂപ്പർ നായകൻ 
മലയാളത്തിൻറ്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടി വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ കൂടിയാണ്  മലയാളസിനിമാ ലോകത്തേക്ക് കടന്നു വന്നത്‌ .അതു കഴിഞ്ഞു അനേകം സിനിമകളിൽ ചെറുതും വലുതുമായ  അനേകം വേഷങ്ങൾ ചെയ്ത് ഇന്ന് മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ വയ്യാത്ത താരമായി വളർന്നു .തുടർന്ന് മേള, തൃഷ്ണ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുഎന്നാലും യവനിക എന്ന സിനിമയാണ് മമ്മുട്ടിയെ താര പദവിൽ  എത്തിച്ചത് .400 ൽ അധികം സിനിമയിൽ അഭിനയിച്ച മമ്മൂട്ടി ഇന്നും മലയാള സിനിമയി തിളങ്ങി നിൽക്കുന്നു .മമ്മുട്ടിയുടെ അഭിനയമികവ് വേറൊരു നടനും അവകാശ പെടാൻ കഴിയില്ല .മമ്മുട്ടി അഭിനയിച്ച സിനിമകളെല്ലാം മമ്മുട്ടിയുടെ അഭിനയമികവ് വിളിച്ചോതുന്നതായിരുന്നു .1971 ൽ  തകഴിയുടെ  അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി മലയാള സിനിമയിൽ കാലെടുത്തു കുത്തുന്നത് .സജിന്‍ എന്ന പേരിലാണ് ആദ്യം മമ്മൂട്ടി അറിയപ്പെട്ടത്  എന്നാൽ പിന്നീട് മമ്മൂട്ടി എന്നപേരിലേക്കു മാറുകയായിരുന്നു 


   1951 സെപ്റ്റംബർ 7 ന്  ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത് എങ്കിലും വളർന്നത് കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്  ചെമ്പ്  എന്നസ്ഥലത്താണ് .ഇസ്മയിലിന്റെയും ഫാത്തിമയുടേയും  മൂത്ത മകനാണ് മമ്മൂട്ടി.മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ആണ് 1980 ലാണ് മമ്മുട്ടി വിവാഹിതനായത് .സുറുമി,ദുൽഖർ സൽമാൻ എന്നിവരാണ് മമ്മുട്ടിയുടെ മക്കൾ .കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു മുടിചൂടാ മന്നനായി സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു.മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയസിനിമ  1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹിയാണ് .40  വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മമ്മുട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയപുരസ്കാരം  നേടിയിട്ടുണ്ട്.സിൽനിമയിലുള്ള 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.അടിയൊഴുക്കുകൾ എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചത് .മലയാളസിനിമാ കൂടാതെ  തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടി ഇന്നും നായക നടന്മാരുടെ മുൻ നിരയിൽ തന്നെ നിൽക്കുന്നു .മമ്മൂട്ടിക്ക് പകരമായി മമ്മൂട്ടി തന്നെ ഉള്ളു .ആ കിരീടം ധരിക്കാൻ ഇന്നും വേറൊരു നടൻ ഇല്ല 

   

Friday, September 4, 2020

ജയനും സിനിമയും

ജയനും സിനിമയും
ജയൻ  മലയാള സിനിമയിൽ  എന്നും ഓർക്കുന്ന ഒരു നടനാണ് ,ആക്ഷൻ  ഹീറോയാണ്.  ഇന്നും ആളുകൾ  ജയനെ  ഓർക്കുന്നു .1974 ൽ ശാപമോക്ഷം സിനിമയിലാണ് ജയന്റെ  അരങ്ങേറ്റം.ജയൻ  പിന്നീട് വില്ലൻ വേഷങ്ങളിലും  ചെറിയ വേഷങ്ങളിലും അഭിനയചാണ്  പിന്നീട് ഹീറോആയത് .ജയന്റെ അഭിനയശൈലികൊണ്ട് പെട്ടന്ന്  പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയശൈലിയും  ജനങ്ങളെ പിടിച്ചിരുത്തി .ജയന്റെ ഗാംഭീര്യശബ്ദം സിനിമാ ശാലകളെ  പ്രകമ്പനം കൊള്ളിച്ചു .സാഹസികതയോടുള്ള ഇഷ്ടം ജയന്റെ പ്രത്യകത  ആയിരുന്നു ഇതു തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി കഥയും തിരക്കഥയും  എഴുതി .കുറഞ്ഞ നാള് കൊണ്ട് ജയൻ സൂപ്പർ സ്റ്റാറായി .ജയന്റെ  അത്യം മുതൽ അവസാനം വരെ ഉള്ള  90 ശതമാനം ചിത്രങ്ങളുംസൂപ്പർ  ഹിറ്റുകളായിരുന്നു 

1939 ൽ ഭാരിയമ്മയുടെയും മാധവന്‍പിള്ളയുടെയും കൃഷ്ണന്‍ നായര്‍ എന്ന ജയൻ ജനിച്ചു . ജയൻ നാവിയിലെ  ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ വന്നത് .ഹരിഹരന്റെ ശരപഞ്ജരം ജയനെ പ്രേക്ഷരരുടെ രോമാഞ്ചമാക്കി മാറ്റി .മലയാള സിനിമയിൽ അന്ന് വരെ ഉണ്ടയിരുന്ന നായക കഥാ പത്രങ്ങളെ  മാറ്റി മറിച്ചു കൊണ്ടാണ് ജയന്റെ വരവ് .ജയന്റെ വളർച്ച പെട്ടന്നായിരുന്നു .പഞ്ചമിയിലെ വില്ലനായ ഫോറസ്റ്റ് ഓഫീസര്‍ പ്രശസ്തി നേടിക്കൊടുത്തു.പ്രേംനസീര്‍യും ജയനും അഭിനയിച്ച ഒരു സിനിമയും  പരാജയ പെട്ടിട്ടില്ല .ഐ  വി  ശശിയുടെ  അങ്ങാടിയിൽ  അഭിനയിച്ച ജയനെ  ആളുകൾ ഒരിക്കലും  മറക്കുകയില്ല .ജയന്റെ ആരോഗ്യ ദ്രിഡഗാത്ര മായാ  ശരീരവും ,ഗർജ്ജിക്കുന്ന സ്വരഗാംഭീര്യവും ജനങ്ങൾ  ഇന്നും മറന്നിട്ടില്ല .ജയന്റെ സിംഹാസനം കഠിന പ്രയഗ്നത്തിൽ കൂടി നേടിയതാണ് 

കോളിളക്കം എന്ന  സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുബോളാണ്  ജയൻ മരിക്കുന്നത് .കോളിളക്കത്തിന്റെ ക്ളൈമാക്സ് അഭിനയിക്കുബോൾ 1980 നവംബർ 16 നെ   ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ ഈ ലോകത്തോട് വിട പറഞ്ഞു .ഈ സംഭവം സിനിമാ ലോകത്തെ ഞെട്ടിച്ചു  കളഞ്ഞു ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു  സംവിധായകൻ ജയന്റെ നിർബന്ധ പ്രകാരം രണ്ടാമത് ഷൂട്ട് എടുക്കുവായിരുന്നു .അതിലാണ് ഈ സംഭവം നടക്കുന്നത് 

ജയന്റെ അഭിനയ ജിവിതത്തിൽ  ഏതു സാഹസിക സീനിലും അഭിനയിക്കാൻ ഒരു മടിയുമില്ലായിരുന്നു .അതു കൊണ്ടാണ് ജയന്റെ കഥാപാത്രങ്ങളെ ജനങ്ങൾ അവശ പൂർവ്വം സീകരിച്ചത് .

Sunday, July 12, 2020